ചീഫ് വിപ്പ് പിസി ജോര്‍ജിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്നറിയിപ്പ്. സര്‍ക്കാരിന്റെ ഭാഗമായി നിന്ന് സര്‍ക്കാര്‍ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിജിപിയെ വിമര്‍ശിക്കുന്നത് ശരിയല്ല. അദ്ദേഹത്തില്‍ സര്‍ക്കാരിന് പൂര്‍ണ്ണവിശ്വാസമുണ്ട്. ജോര്‍ജിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
നിസാം കേസ് അടക്കം നിരവധി പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പി സി ജോര്‍ജ് പരസ്യ പ്രസ്താവനകള്‍ നടത്തിയ സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടി പി സി ജോര്‍ജിന് മുന്നറിയിപ്പ് നല്‍കിയത്. നിസാമിനെ രക്ഷിക്കാന്‍ ഡിജിപി ശ്രമിക്കുന്നുവെന്നായിരുന്നു ജോര്‍ജിന്റെ ആരോപണം. ഇത് സര്‍ക്കാരിനെതിരെയുള്ള ആയുധമായി പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുന്നതും മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു.
നിസാം കേസില്‍ ഭരണപക്ഷവും പോലീസും ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ ബുധനാഴ്ച്ച അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി പി സി ജോര്‍ജിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം, തന്റെ ആരോപണങ്ങള്‍ സഭയില്‍ ഉന്നയിക്കരുതെന്നും മുഖ്യമന്ത്രിക്കെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും പിസി ജോര്‍ജ് സഭയില്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായി താന്‍ എന്തെങ്കിലും പറഞ്ഞതായി തെളിയിക്കുവാണെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.