ഒമര്‍ എന്നെ അത്ഭുതപ്പെടുത്തി, കലാകാരന്‍ ഭയപ്പെട്ട് ഓടുന്ന വ്യക്തിയാകരുത്: കമല്‍
വിവാദങ്ങള്‍ക്കിടെ സംവിധായകന്‍ ഒമര്‍ ലുലുവിന് പിന്തുണയുമായി സംവിധായകന്‍ കമല്‍.
ജനശ്രദ്ധയാകര്‍ഷിച്ച ‘ഒരു അഡാറ് ലവ്’ എന്ന സിനിമയിലെ ഗാനം പിന്‍വലിക്കണമെന്ന് അദ്ദേഹത്തിന് തോന്നാനുണ്ടായ കാരണം പക്വത ആര്‍ജിക്കാന്‍ പറ്റാത്തതുകൊണ്ടാകാം. കലാകാരന്‍ ഭയപ്പെട്ട് ഓടുന്ന വ്യക്തിയായിരിക്കരുത്. അങ്ങനെ, സംഭവിച്ചാല്‍ ഇവിടെ ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകുമെന്നും കമല്‍ വ്യക്തമാക്കി.
എല്ലാവരുടെയും പിന്തുണ ഒമര്‍ ലുലുവിനുണ്ട്. സിനിമയിലെ മാണിക്യ മലരായ എന്നു തുടങ്ങുന്ന ഗാനം അദ്ദേഹം പിന്‍വലിച്ചെന്ന വാര്‍ത്ത തന്നെ അത്ഭുതപ്പെടുത്തി. പുറത്തുവന്ന വാര്‍ത്തകളില്‍ പറയുന്നതു പോലെ മത വികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഒരു രംഗവും പാട്ടിലെ ദൃശ്യങ്ങളില്‍ കാണാന്‍ കഴിഞ്ഞില്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
ഒരു മതത്തിന്റെ കടന്നാക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിലകൊള്ളുകയാണ് ചെറുപ്പക്കാരായ കലാകരന്മാര്‍ ചെയ്യേണ്ടത്. അതിന് അവര്‍ തയ്യാറാകണമെന്നാണ് എന്റെ അഭിപ്രായം. അല്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം നഷ്‌ടമാകുമെന്നും നാരദ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ കൂട്ടിച്ചേര്‍ത്തു.