പ്രതിഷേധത്തിനിടെ പ്രതിപക്ഷത്തില്‍ കുഴഞ്ഞുവീഴല്‍

വെള്ളി, 13 മാര്‍ച്ച് 2015 (09:43 IST)
ധനമന്ത്രി കെ‌എം മാണിയുടെ ബജറ്റവതരണം തടസപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പ്രതിപശ്ക്ഷ എം‌എല്‍മാര്‍ കുഴഞ്ഞുവീണു. കെകെ ലതിക, വി ശിവന്‍‌കുട്ടി കെ‌എസ് സലീഖ എന്നീ എം‌എല്‍മാരാണ് കുഴഞ്ഞുവീണ്ടത്. വാച്ച് ആന്‍ഡ് വാര്‍ഡുമാരുമായുള്ള സംഘര്‍ഷത്തിലാണ് ഇവര്‍ കുഴഞ്ഞ് വീണത്. വാച്ച് ആന്‍ഡ് വാര്‍ഡുമാരെ മറികടക്കാനായി സീറ്റുകള്‍ക്ക് മുകളിലൂടെ നടക്കുന്നതിനിടെയാണ് ശിവന്‍ കുട്ടീ എം‌എല്‍‌എ കുഴഞ്ഞുവീണത്. ഇദ്ദേഹത്തെ താങ്ങിയെടുത്ത സഹഅംഗങ്ങള്‍ നടുത്തളത്തില്‍ കിടത്തി.
 
അതിനിടെ ജമീലപ്രകാശം എം‌എല്‍‌എയ്ക്കും ഗീതാ ഗോപിക്കും സഭയിലെ സംഘര്‍ഷത്തില്‍ പരുക്കേറ്റന്ന് സൂചനയുണ്ട്. പ്രതിപക്ഷത്തിലെ വനിതാ എം‌എല്‍‌മാര്‍ക്കെതിരെ ഭരണപക്ഷത്ത് നിന്ന് കൈയ്യേറ്റമുണ്ടായത് സംഘര്‍ഷം വര്‍ധിപ്പിച്ചു.  കൂടാതെ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കുഴഞ്ഞുവീണ ശിവന്‍‌കുട്ടീ എം‌എല്‍‌എയെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വാര്‍ത്തകള്‍.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക