തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ ഓപ്പറേഷന്‍ തിയേറ്ററില്‍ ഓണസദ്യ വിളമ്പുകയും പൂക്കളം ഇടുകയും ചെയ്‌ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി. രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സംഭവദിവസം ഡ്യൂട്ടിയിലുണ്‌ടായിരുന്ന ഹെഡ് നഴ്സിനെ സ്ഥലം മാറ്റി.
ഇതുകൂടാതെ അനസ്‌തേഷ്യ വിഭാഗം മേധാവിക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ആരോഗ്യവകുപ്പു സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് മന്ത്രിയാണ് നടപടി സ്വീകരിച്ചത്.
ഓപ്പറേഷന്‍ തിയേറ്ററില്‍ ഓണസദ്യ വിളമ്പിയ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിലാണ് ഓണസദ്യ വിളമ്പി വിവാദമുണ്ടായത്.