ഗവര്‍ണറുടെ പ്രതികരണം സര്‍ക്കാറിനെതിരല്ല: ഉമ്മന്‍ചാണ്ടി

ഞായര്‍, 15 മാര്‍ച്ച് 2015 (17:12 IST)
ഭരണഘടനാപരമായ സ്തംഭനം സംസ്ഥാനത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  ഗവര്‍ണറുടെ പ്രതികരണം സര്‍ക്കാരിനെതിരല്ല. ഗവര്‍ണറുടെ പത്രകുറിപ്പ് വിശദമായി പരിശോധിക്കാത്തത് കൊണ്ടാണ് അവ്യക്തത നിലനില്‍ക്കുന്നതെന്നും. അദ്ദേഹം പറഞ്ഞു.

നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ബജറ്റ് പാസാക്കുമെന്നും അതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു.
 
ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത് പ്രതിപക്ഷമാണ്. നിയമസഭയിലെ ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷം കൂടി പങ്കെടുക്കണം. ബജറ്റിന്റെ പേരില്‍ സംസ്ഥാനത്ത് വിലവര്‍ധന ഉണ്ടാകില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതുകൂടാതെ അരുവിക്കര സീറ്റ്  സംബന്ധിച്ച്  മുന്നണിയില്‍ തര്‍ക്കമില്ളെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക