തദ്ദേശതെരഞ്ഞെടുപ്പ്; ജനങ്ങൾ മുഖ്യമന്ത്രിയുടെ വലതു കരണത്ത് അടിക്കണം- വിഎസ്

ചൊവ്വ, 27 ഒക്‌ടോബര്‍ 2015 (12:32 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും എസ്എന്‍ഡിപി യോഗം വെള്ളാപ്പള്ളി നടേശനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ രംഗത്ത്. ഉമ്മൻചാണ്ടിയുടെ ഇടതുകരണത്തു കോടതി അടിച്ചു. ഇനി വരുന്ന തദ്ദേശതെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ വലതു കരണത്ത് അടിക്കണമെന്നും വിഎസ് പറ‍ഞ്ഞു.

മൈക്രോഫിനാൻസ് വിഷയത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ ഇത്തവണയും വിഎസ് ആരോപണം ഉന്നയിച്ചു. മൈക്രോഫിനാൻസിലൂടെ വെള്ളാപ്പള്ളി നടേശൻ 600 കോടിയുടെ തട്ടിപ്പാണ് നടത്തിയിരിക്കുകയാണെന്നും വിഎസ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആലപ്പുഴയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് സമയമായതിനാല്‍ തുടര്‍ച്ചയായുള്ള യാത്രയും പ്രസംഗവും മൂലം വിഎസ് അച്യുതാനന്ദനു നേരിയ തളർച്ചയുണ്ടായി. വലിയചുടുകാട്ടിൽ നടന്ന പ്രസംഗത്തിനിടെ പുറകോട്ടു ചെരിഞ്ഞ വിഎസിനെ വേദിയിലുള്ളവർ താങ്ങിയിരുത്തുകയായിരുന്നു.

വെബ്ദുനിയ വായിക്കുക