അറിയാതെ എന്തെങ്കിലും പറഞ്ഞു പോയാലോ ?; നുണ പരിശോധനയ്‌ക്ക് തയാറല്ലെന്ന് സോളാര്‍ കമ്മീഷനില്‍ ഉമ്മന്‍ചാണ്ടി

Webdunia
ചൊവ്വ, 7 ഫെബ്രുവരി 2017 (16:45 IST)
നുണ പരിശോധനയ്‌ക്ക് തയാറല്ലെന്ന് സോളാര്‍ കമ്മീഷനില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ നിലവിലെ സാഹചര്യത്തിൽ നുണ പരിശോധനയ്‌ക്ക് ഒരുക്കമല്ലെന്നും ജസ്‌റ്റീസ് ജി ശിവരാജന്‍ കമ്മീഷനു മുമ്പില്‍ അദ്ദേഹം പറഞ്ഞു.

കമ്മീഷന്റെ പുനർവിസ്‌താരത്തിനായി ഇത് നാലാം തവണയാണ് ഉമ്മൻചാണ്ടി സോളാർ കമ്മീഷനിൽ എത്തുന്നത്.

ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ച് സോളാർ കേസിൽ തന്നെ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമം നടക്കുന്നുണ്ടെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക ശേഷിയുള്ള ശക്തി കേന്ദ്രങ്ങളാണ് ഈ നീക്കത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

തന്‍റെ രാഷ്‌ട്രീയ ജീവിതവും പ്രവർത്തനം സുതാര്യമാണ്. തെറ്റ് ചെയ്‌തിട്ടില്ലെന്ന ആത്മവിശ്വാസമുണ്ട്. ഇത് കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും അറിയാമെന്നും കഴിഞ്ഞ വിസ്‌താരത്തിനിടെ ഉമ്മൻചാണ്ടി വ്യക്തമാക്കിയിരുന്നു.
Next Article