ജനങ്ങള്‍ വിധിയെഴുതിയത് ബിജെപിക്കെതിരെയെന്നു ഉമ്മന്‍ ചാണ്ടി
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയത് ബിജെപിക്കെതിരെയെന്നു ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
ബിജെപി പ്രതിപക്ഷത്തിരുന്നു പറഞ്ഞതും ഭരണത്തിലെത്തി പ്രവര്‍ത്തിക്കുന്നതും തമ്മിലുള്ള അന്തരം ജനങ്ങള്‍ തിരിച്ചറിഞ്ഞു. ഇതാണ് തിരഞ്ഞെടുപ്പ് വിജയം കാണിക്കുന്നത്. ജനവികാരം മനസിലാക്കിയ, ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് അടിത്തറ വിപുലപ്പെടുത്തി ശക്തമായി തിരിച്ചുവരുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.