മുന്‍ ചീഫ് സെക്രട്ടറി സി പി.നായര്‍ വധശ്രമ കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ ആഭ്യന്തരവകുപ്പിനെ പഴിചാരിമുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി. തീരുമാനം ആഭ്യന്തര വകുപ്പിന്റെതാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത് സംബന്ധിച്ച് തീരുമാനമെടുക്കേണ്‌ടത് കോടതിയാണെന്നും. സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ ഇടപെടാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിരുന്നു. ഇവരില്‍ നിരവധിപേര്‍ മരിച്ചു. പലരും അവശനിലയിലാണ്. ഈ സാഹര്യത്തിലാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത് അദ്ദേഹം വ്യക്തമാക്കി.