ആധാർ കാർഡ്,പാൻ കാർഡ് എന്നിവ ഉള്ളവർക്ക് എളുപ്പത്തിൽ വളരെ വേഗം പണം ലഭിക്കുമെന്നതിനാൽ ആളുകൾ പെട്ടെന്ന് ആകർഷിക്കപ്പെടും. എന്നാൽ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിലെ വിവരങ്ങൾ ഇവർ ചോർത്തിയെടുക്കും. വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ഭീമമായ പലിശ ആവശ്യപ്പെടും.ലഭിച്ചില്ലെങ്കിൽ കോണ്ടാക്ടിലുള്ളവർക്ക് ഇവർ അശ്ലീല സന്ദേശമയക്കുകയും സൈബർ അറ്റാക്ക് നടത്തുകയും ചെയ്യും.