ചേര്‍ത്തലയില്‍ പടക്കശാലയില്‍ തീപിടുത്തം: മരണം രണ്ടായി

ബുധന്‍, 19 നവം‌ബര്‍ 2014 (16:17 IST)
ചേര്‍ത്തലയില്‍ പടക്കശാലയ്ക്ക് തീ പിടിച്ച് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുന്നു. സൂര്യപ്പളളി വീട്ടില്‍ എം സി തോമസ് മരിച്ചത്. കുറുപ്പംകുളങ്ങരയിലെ വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്കശാലയ്ക്കാണ് തീ പിടിച്ചത്.

ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. എത്ര തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നതില്‍ വ്യക്തതയില്ല. കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. വീട്ടില്‍ സൂക്ഷിച്ചിരുന്ന് പടക്കത്തിന് തീപിടിച്ചതാണ് തീ പിടുത്തത്തിനിടയാക്കിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക