സമ്പത്ത് എം പിയാണെന്ന് പറഞ്ഞ് തിരുവനന്തപുരം സബ് കളക്‌ടര്‍ എസ് കാര്‍ത്തികേയനെ ഫോണില്‍ വിളിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്‌തു. പാപ്പനംകോട് വിളയില്‍ വീട്ടില്‍ അന്‍സാരി (അന്‍സര്‍) യെയാണ് പോലീസ് അറസ്റ്റുചെയ്‌തത്.
കാരേറ്റ് സ്വദേശിനി ഷീനാമുകുന്ദന്റെ പരാതിയില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സെപ്‌റ്റംബര്‍ 20 രാവിലെ എം.പി. യാണെന്ന് പറഞ്ഞ് അന്‍സാരി സബ് കളക്‌ടറെ ഫോണ്‍ ചെയ്യുകയായിരുന്നു.
സംശയം തോന്നിയ സബ് കളക്‌ടര്‍ അപേക്ഷകനോട് ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടു. ഇതിനിടെ സമ്പത്ത് എംപിയുടെ ഓഫീസുമായി ബന്ധപ്പെടുകയും എം.പി ഫോണ്‍ ചെയ്‌തിട്ടില്ലെന്ന് ഉറപ്പാക്കുകയും ചെയ്‌തു. തന്റെ പേരില്‍ തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എ സമ്പത്ത് എംപിയും ആവശ്യപ്പെട്ടു.
ഷീനാ മുകുന്ദന്റെ പരാതിയുമായി ഓഫീസിലെത്തിയത് അന്‍സാരി, ആര്യനാട് സ്വദേശി റഷീദ് എന്നിവരായിരുന്നു. ഇതില്‍ അന്‍സാരിയുടെ നമ്പരില്‍ നിന്നാണ് ഫോണ്‍ ചെയ്‌തതെന്ന് മനസ്സിലായതിനെത്തുടര്‍ന്ന് സബ് കളക്‌ടര്‍ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.