ഒഞ്ചിയത്ത് ആര്‍ എം പി ഭരണം പിടിച്ചു

വ്യാഴം, 19 നവം‌ബര്‍ 2015 (13:48 IST)
റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്ഥാപകന്‍ ടി പി ചന്ദ്രശേഖരന്റെ സ്വന്തം നാടായ ഒഞ്ചിയത്ത് ആര്‍ എം പി ഭരിക്കും. രണ്ട് മുസ്ലിം ലീഗ് അംഗങ്ങളുടെ പിന്തുണയോടെയാണ് സി പി എമ്മിനെ പരാജയപ്പെടുത്തി ആര്‍ എം പി പഞ്ചായത്ത് ഭരണം പിടിച്ചത്.
 
യു ഡി എഫിന്റെ പിന്തുണ വേണ്ടെന്ന് നേരത്തെ ആര്‍ എം പി പ്രഖ്യാപിച്ചിരുന്നു. വോട്ടെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് ജെ ഡി യു അംഗങ്ങള്‍ വിട്ടു നിന്നു. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്ന പഞ്ചായത്തില്‍ എല്‍ ഡി എഫിനായിരുന്നു തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ലഭിച്ചത്.
 
കെ പി ആര്‍ നഗറില്‍ നിന്ന് ജയിച്ച എ പി കവിതയാണ് ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ്. കവിതയ്ക്ക് എട്ടും എതിര്‍ത്ത സി പി എം സ്ഥാനാര്‍ഥിക്ക് ഏഴു വോട്ടുമാണ് ലഭിച്ചത്. പതിനേച് അംഗ പഞ്ചായത്തില്‍ എല്‍ ഡി എഫിന് ഏഴും ആര്‍ എം പിക്ക് ആറും യു ഡി എഫിന് നാലും സീറ്റുമാണുള്ളത്.

വെബ്ദുനിയ വായിക്കുക