ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് മാത്രം, കിറ്റിൽ എന്തെല്ലാം വേണമെന്ന് ഉടൻ തീരുമാനിക്കും

അഭിറാം മനോഹർ

തിങ്കള്‍, 19 ഓഗസ്റ്റ് 2024 (17:39 IST)
ഇത്തവണയും ഓണക്കിറ്റ് മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കെന്ന് സപ്ലൈക്കോ. കിറ്റില്‍ എന്തെല്ലാം സാധനങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ഉടന്‍ തീരുമാനിക്കും. സെപ്റ്റംബര്‍ ആദ്യ വാരത്തോടെ സംസ്ഥാനത്ത് ഓണചന്തകള്‍ തുടങ്ങും. ഇതിനായുള്ള ഒരുക്കങ്ങള്‍ സപ്ലൈക്കോ തുടങ്ങി.
 
മുന്‍ഗണന വിഭാഗത്തിലുള്ള 5,87,000 മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത്തവണയും ഓണക്കിറ്റ് നല്‍കാനാണ് സപ്ലൈക്കോയുടെ തീരുമാനം. ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കായി 60,000 ത്തോളം ഓണക്കിറ്റും നല്‍കും. ഇതിനായി 35 കോടിയോളം ചെലവ് വരുമെന്നാണ് സപ്ലൈക്കോയുടെ വിലയിരുത്തല്‍.
 
അടുത്തമാസം നാലാം തീയതിയോടെ ഓണചന്തകള്‍ തുടങ്ങും. 13 ഇന അവശ്യസാധനങ്ങള്‍ ഓണചന്തകള്‍ വഴി വിതരണം ചെയ്യും. ഓണചന്തകള്‍ക്കും വിപണി ഇടപെടലുകള്‍ക്കും വേണ്ടി 600 കോടിയെങ്കിലും ചെലവ് വരുമെന്നാണ് ഭക്ഷ്യവകുപ്പിന്റെ ആവശ്യം. 250 കോടി അനുവദിച്ചിട്ടുണ്ടെങ്കിലും അത് തികയില്ലെന്നതാണ് സപ്ലൈക്കോയും ചൂണ്ടികാണിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍