ഓണാഘോഷത്തില്‍ ഹരിതചട്ടം പാലിക്കണമെന്ന് നിര്‍ദേശം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 23 ഓഗസ്റ്റ് 2023 (15:10 IST)
ഓണാഘോഷത്തില്‍ ഹരിതചട്ടം പാലിക്കണമെന്ന് നിര്‍ദേശം. ത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ടുള്ള ബാനറുകള്‍, ഹോര്‍ഡിങുകള്‍, കമാനങ്ങള്‍ എന്നിവ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചു മാത്രമേ നിര്‍മിക്കാവൂ. ഏകോപയോഗ വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുക, നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം തടയുക, ആഘോഷങ്ങളുടെ ഭാഗമായുള്ള അലങ്കാരങ്ങള്‍ക്കും മറ്റും പ്രകൃതി സൗഹൃദ വസ്തുക്കള്‍ പ്രയോജനപ്പെടുത്തുക, വേദികള്‍ ശുചീകരിക്കുക, മാലിന്യം തരംതിരിച്ച് ശേഖരിച്ച് സംസ്‌കരിക്കുക തുടങ്ങിയവയാണ് പ്രധാന മാര്‍ഗ നിര്‍ദേശങ്ങള്‍. മാലിന്യം തരംതിരിച്ച് അജൈവ മാലിന്യം ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ഫീ നല്‍കി കൈമാറണം.
 
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന വിവിധ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിച്ചതിന്റെ അടിസ്ഥാനത്തില്‍ അത്തരം വസ്തുക്കളുടെ ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. പൊതുജനങ്ങള്‍ ഓണാഘോഷ വേദികളില്‍ നിരോധിത ഉത്പന്നങ്ങള്‍ കൊണ്ട് വരാതിരിക്കുന്നതിനും ശ്രദ്ധിക്കണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍