ഓണത്തിനു എത്രദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുടക്കുണ്ട്?

ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (13:08 IST)
കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും തിരുവോണ ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അവധിയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. എക്‌സൈസ് വകുപ്പില്‍ നിന്ന് ഇതുവരെ ഔദ്യോഗിക ഉത്തരവുകളൊന്നും പുറത്തിറങ്ങിയിട്ടില്ലെങ്കിലും ഇത്തവണയും ഓണം അവധി അനുവദിച്ചിട്ടുണ്ടെന്നാണ് വിവരം. സെപ്റ്റംബര്‍ പത്ത് ശനിയാഴ്ചയും (ചതയം) ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അവധിയായിരിക്കും. സെപ്റ്റംബര്‍ പത്തിന് ശ്രീനാരായണ ഗുരു ജയന്തിയാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍