ഒ പി ജയിഷയ്ക്ക് പത്തു ലക്ഷം രൂപ ധനസഹായം
2016 ആഗസ്റ്റില്‍ ബ്രസീലില്‍ നടക്കുന്ന ഒളിമ്പിക് മത്സരത്തില്‍ പങ്കെടുക്കാനായി ഫെബ്രുവരി മുതല്‍ അമേരിക്കയില്‍ വിദഗ്ധ പരിശീലനത്തിന് അത്‌ലറ്റ് ഒ പി ജയിഷയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ ധനസഹായം അനുവദിച്ചതായി കായിക വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.
ആദ്യഗഡുവായി 2.5 ലക്ഷം രൂപ ഉടന്‍ നല്‍കും. 2006, 2014 വര്‍ഷങ്ങളില്‍ ഏഷ്യന്‍ ഗെയിംസില്‍ വ്യക്തിഗത മെഡലും മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസില്‍ കേരളത്തിനു വേണ്ടി രണ്ട് സ്വര്‍ണവും ജയിഷ നേടിയിട്ടുണ്ട്.
ചൈനയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫുള്‍ മാരത്തണിലാണ് ജയിഷയ്ക്ക് ഒളിമ്പിക് യോഗ്യത ലഭിച്ചത്.