വടക്കാഞ്ചേരി കിഴക്കേ ഗ്രാമം സൗഹൃദ നഗറിലെ പുത്തന്‍മഠത്തില്‍ പരേതനായ സുബ്രഹ്‌മണ്യയ്യരുടെ ഭാര്യയാണ് സരസ്വതി അമ്മാള്‍. രാവിലെ ചായയോടൊപ്പം ഒരു നാരങ്ങ മിഠായി നിര്‍ബന്ധമാണ് അമ്മയ്ക്ക്. അതുകൊണ്ടുതന്നെ മകന്‍ ശങ്കരനാരായണന്‍ മുന്‍കൂട്ടി വാങ്ങി വയ്ക്കലാണ് പതിവ്.150 എണ്ണം ഉള്ള നാരങ്ങ മിഠായിയുടെ കുപ്പി തുറന്നാല്‍ നാളെ ദിവസത്തിനപ്പുറം പോകില്ലെന്നാണ് മക്കള്‍ പറയുന്നത്. നാരങ്ങ മിട്ടായിയോടുള്ള അമ്മാളിന്റെ ഇഷ്ടം തുടങ്ങുന്നത് ഇങ്ങനെയാണ്.
ഉച്ചയ്ക്ക് അര തവി ചോറ് കഴിക്കും. വൈകിട്ട് മൂന്നുമണിയോടെ അര ഗ്ലാസ് ഹോര്‍ലിക്‌സ്. പാലും ശര്‍ക്കര പൊടിയും ചോറും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചു കഞ്ഞി പരുവത്തിലാക്കി വൈകീട്ട് കഴിക്കും. ഇതിനൊപ്പം നാരങ്ങ മിഠായികള്‍ കിട്ടിയില്ലെങ്കില്‍ സീന്‍ മാറും. ഇത്രയും മധുരം കഴിക്കുന്ന അവര്‍ക്ക് പ്രമേഹം രോഗങ്ങളൊന്നും ഇല്ലെന്നതാണ് കുടുംബത്തിന് ആശ്വാസം.