ഒകെ വാസുവിനു നേരെ ബോംബേറ്; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ ഒ.കെ.വാസുവിനെ ബോംബെറിഞ്ഞ കേസില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. സെന്‍ട്രല്‍ പൊയിലൂരിലെ മത്തത്ത് ചന്ദ്രനെ (48) യാണ് കൊളവല്ലൂര്‍ എസ്ഐ ഇകെ ഷിജുവും സംഘവും അറസ്റു ചെയ്തത്.
ഈ കേസില്‍ വ്യാഴാഴ്ച ബിജെപി പ്രവര്‍ത്തകനായ സെന്‍ട്രല്‍ പൊയിലൂരിലെ പനച്ചിങ്ങാന്റവിട ബിജുവിനെ (29) അറസ്റ് ചെയ്തിരുന്നു. ചന്ദ്രനെ ഇന്നു കോടതിയില്‍ ഹാജരാക്കും. 2015 ജനുവരിയിലാണ് സെന്‍ട്രല്‍ പൊയിലൂരില്‍ തട്ടില്‍പീടികയ്ക്കു സമീപത്ത് വച്ച് വാഹനത്തില്‍ പോകവെ ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ വാസുവിനു നേരെ ബോംബെറിഞ്ഞത്.