ഓട്ടമായ്, ഓട്ടമായ്... നോട്ടിനായി നെട്ടോട്ടമായി!

ശനി, 3 ഡിസം‌ബര്‍ 2016 (11:07 IST)
രാജ്യത്ത് നിന്നും 500, 1000 നോട്ടുകൾ പിൻവലിച്ചതോടെ നോട്ടുകൾ കഥകൾ വ്യാപകമായിരിക്കുകയാണ്. പുതിയതും പഴയതുമായ നോട്ടുകളുമായി നെട്ടോട്ടമോടുന്ന ജനങ്ങളെയാണ് നാടൊട്ടുക്കും കാണാൻ സാധിക്കുക. ഒപ്പം കള്ളപ്പണക്കാരുമുണ്ട് കെട്ടോ. ഈ നെട്ടോട്ടത്തെ പാട്ടിലൂടെ സമൂഹത്തിന് മുന്നിലേക്ക് എത്തിക്കുകയാണ് ഒരുകൂട്ടം മലയാളികൾ.
 
പി. സി പ്രശാന്ത്, ഫിദല്‍ അശോക്, യദുകൃഷ്ണന്‍ രാജ എന്നീ ചെറുപ്പക്കാർ ചേര്‍ന്നാണ് ഓട്ടമായ്, ഓട്ടമായ് നോട്ടിനായ് നെട്ടോട്ടമായ് എന്നു തുടങ്ങുന്ന ഈ സംഗീത ആല്‍ബം ഒരുക്കിയത്. മനു മഞ്ജിത് എഴുതിയ വരികള്‍ക്ക് ഈണമിട്ടതും സംഗീതാധ്യാപകന്‍ കൂടിയായ ഫിദല്‍ തന്നെ. ഫിദലിനൊപ്പം പ്രശാന്ത് കൂടി ആലപിച്ചപ്പോൾ പാട്ട് ഹിറ്റായി.
 
''ഇത് നമ്മുടെ നാട്ടിൽ നടക്കുന്ന സംഭവവികാസങ്ങളാണ്. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിക്കാൻ ഞങ്ങൾക്ക് കഴിയില്ല. എങ്കിലും ഇതിൽ നിന്നെല്ലാം ജനങ്ങൾ മുക്തരാകും എന്ന് പ്രതീക്ഷിക്കാം'' എന്ന വിശ്വാസത്തോടെയണ് വീഡിയോ അവസാനിക്കുന്നത്.

വെബ്ദുനിയ വായിക്കുക