സുധീരന്‍ ഉടക്ക് തുടരുന്നു; ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല

വ്യാഴം, 14 ഓഗസ്റ്റ് 2014 (08:44 IST)
പൂട്ടിയ 418 ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ രൂക്ഷമായ തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് കെപിസിസി - സര്‍ക്കാര്‍ ഏകോപന സമിതിയില്‍ തീരുമാനമെടുക്കാനായില്ല. 
 
പൂട്ടിയ ബാറുകള്‍ ഒന്നും തുറക്കരുതെന്നാണ് ജനറല്‍ ബോഡിയുടെയും ജനങ്ങളുടെയും അഭിപ്രായമെന്ന് പറഞ്ഞ് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ വിട്ടു വീഴ്ചയില്ലാത്ത നിലപാടെടുത്തു. എന്നാല്‍ ഭരണത്തിലിരിക്കുമ്പോള്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ലെന്നും നിയമപരമായ ബാധ്യത നിറവേറ്റാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 
 
എക്സൈസ് മന്ത്രി കെ ബാബുവിനെ ഏകാപനസമിതിയിലേക്ക് ക്ഷണിച്ചെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. യോഗം രാത്രി വൈകുവോളം നീണ്ടു. കോടതിയില്‍ നിന്ന് നിര്‍ദ്ദേശമുണ്ടായ പതിമൂന്ന് ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാറുകള്‍ അനുവദിക്കാന്‍ യോഗം ത്വത്തില്‍ തീരുമാനിച്ചു. 
 
പ്രശ്നത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചെന്നും തീരുമാനമായില്ലെന്നും ചര്‍ച്ച തുടരുമെന്നും കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക