മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍റെഡ്ഡിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ്. ബാർ കോഴക്കേസ് അന്വേഷണം അട്ടിമറിക്കാൻ ഇടപെട്ടുവെന്ന പരാതിയിൽ റെഡ്ഡിക്കെതിരെ തെളിവില്ലെന്ന ത്വരിതാന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.
തുടരന്വേഷണത്തില്‍ ഏകപക്ഷീയമായാണ് ശങ്കര്‍ റെഡ്ഡി നിര്‍ദേശങ്ങള്‍ നല്‍കിയതെന്നും കേസ് ഡയറിയില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. അന്വേഷണോദ്യോഗസ്ഥനായ സുകേശന്‍ കേസ് ഡയറി തിരുത്തിയെന്ന ആരോപണത്തിനും തെളിവില്ലെന്നും വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.