വിവാദ പ്രസംഗം: അരുന്ധതി റോയിക്കെതിരെ കേസെടുക്കില്ല
മഹാത്മാഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ അരുന്ധതി റോയിക്കതിരെ പൊലീസ് കേസെടുക്കില്ല. കേസെടുക്കത്തക ഒന്നും അരുന്ധതി റോയുടെ പ്രസംഗത്തിലില്ലെന്നാണ് പൊലീസ് കണ്ടെത്തിയത്.
കേരള സര്‍വകലാശാല അയ്യങ്കാളി ചെയര്‍ നടത്തിയ സെമിനാറിലെ പ്രസംഗത്തില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ജാതീയതയുടെ വക്താവായിരുന്നെന്നും ജാതിയതയ്‌ക്കെതിരെ പോരാടിയ അയ്യങ്കാളിയെ പോലുളളവരുടെ കീര്‍ത്തി കേരളത്തിന് പുറത്തേക്ക് വളരാതിരുന്നപ്പോള്‍ ഗാന്ധി മഹാത്മാവായി ചിത്രീകരിക്കപ്പെട്ടെന്നും പരാമര്‍ശിച്ചിരുന്നു.
ഇതിനെതിരെ സ്പീക്കര്‍ ജി കാര്‍ത്തികേയനും കെപിസിസിയും രംഗത്തെത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് പ്രസംഗം പരിശോധിച്ച് നടപടിയെടുക്കാന്‍ പൊലീസിന് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.