തെരഞ്ഞെടുപ്പിൽ പരിഗണന രാഷ്ട്രീയത്തിന്; സിനിമ താരമായതുകൊണ്ടു മാത്രം ആരും ഇവിടെ ജയിക്കില്ല- സിബി മലയിൽ
വെള്ളി, 8 ഏപ്രില്‍ 2016 (15:14 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ സിനിമ താരങ്ങള്‍ മത്സരരംഗത്ത് എത്തുന്നതില്‍ നയം വ്യക്തമാക്കി സംവിധായകൻ സിബി മലയിൽ രംഗത്തെത്തി. സിനമയില്‍ താരമായതുകൊണ്ടു മാത്രം ഇവിടെ ആരും ജയിക്കണമെന്നില്ല. കേരളത്തിൽ കൃത്യമായ രാഷ്ട്രീയത്തിനു മാത്രമേ പ്രസക്തിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ താരാധിപത്യം വിലപ്പോവില്ലെന്ന് ഉറപ്പാണ്. എന്നാല്‍, തെരഞ്ഞെടുപ്പ് രംഗത്തേക്ക് താരങ്ങളും സാഹിത്യകാരും കടന്നു വരുന്നതു നല്ല ലക്ഷണമാണ്. പക്ഷേ സാക്ഷര കേരളത്തിൽ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം മാത്രമേ പരിഗണിക്കൂ. നേരത്തെ നടൻ മുരളി മൽസരിച്ചപ്പോൾ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. അതിനു കൃത്യമായ രാഷ്ട്രീമുണ്ടായിരുന്നുവെന്നും സിബി മലയിൽ പറഞ്ഞു.
ഈ പ്രാവശ്യം തെരഞ്ഞെടുപ്പ് രംഗത്ത് സിനിമ താരങ്ങള്‍ സജീവമാണ്. പത്തനാപുരത്ത് കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് കെ ബി ഗണേഷ് കുമാര്‍ ഇടത് പിന്തുണയോടെ മത്സരിക്കുബോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുന്നത് ജഗദീഷാണ്. ഇവിടെ തന്നെയാണ് ഭീമന്‍ രഘുവും മത്സരിക്കുന്നത്. കൊല്ലത്ത് ഇടത് പിന്തുണയോടെ മുകേഷും മത്സരിക്കുന്നുണ്ട്.