കേരളത്തിലെ എട്ടു നദികളെ ജലപാതകളായി വികസിപ്പിക്കും: ഗഡ്കരി
ഭാരതപ്പുഴ, ചാലിയാര്‍, കടലുണ്ടിപ്പുഴ, കല്ലടയാര്‍, കോരപ്പുഴ, മണിമലയാര്‍, വളപട്ടണം, പമ്പ എന്നീ നദികളെ ജലപാതകളായി വികസിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. കൊല്ലം ബൈപാസിന്റെ നിര്‍മാണത്തിനു ശിലയിടുകയായിരുന്നു അദ്ദേഹം.
തലശേരി-മാഹി ബൈപാസിന് അനുമതി നല്‍കും. ശബരിമലയിലേക്കുള്ള പാതകള്‍ വികസിപ്പിക്കും. ചേര്‍ത്തല മുതല്‍ കഴക്കൂട്ടംവരെയും ഇടപ്പള്ളി മുതല്‍ തലപ്പാടിവരെയും ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കാന്‍ ഉടന്‍ അനുമതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.