നിപ്പയെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചരണം; മോഹനൻ വൈദ്യർക്കെതിരെ കേസെടുത്തു

ബുധന്‍, 23 മെയ് 2018 (19:51 IST)
കൊച്ചി: നിപ്പാ വൈറസിനെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തി എന്ന പരാതിയിൽ പ്രകൃതി ചികിത്സകൻ എന്ന് അറിയപ്പെടുന്ന മോഹനൻ വൈദ്യർക്കെതിരെ പൊലീസ് കേസെടുത്തു. കേരള പ്രൈവറ്റ് ആയൂർവേദിക്ക് പ്രാക്ടീഷനേഴ്സ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.  
 
മോഹൻ വൈദ്യർ നിപ്പാ വൈറസ് ഉണ്ട് എന്നത് വ്യാജ പ്രചരണമാണ് എന്നതരത്തിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. വീഡിയോയിൽ കുറ്റ്യാടി സ്വദേശി എന്ന് പരിജയപ്പെടുത്തുന്നയാൾ നൽകുന്ന വവ്വാൽ കടിച്ചു എന്ന് പറയുന്ന മാങ്ങ വൈദ്യർ ഭക്ഷിക്കുന്നുണ്ട്. തുടർന്ന് പഴങ്ങൾ കഴിച്ച ശേഷം ഞാൻ മരിച്ചോ, നാളെ മരിക്കുമോ എന്നെല്ലാം ഇയാൾ ചോദിക്കുന്നുണ്ട്. 
 
തന്റെ രോഗികൾക്ക് വേണ്ടിയാണ് താൻ ഇത് ചെയ്യുന്നത് എന്നും ഏത് പനി മാറാനും കാശായം കുടിച്ചാൽ മതിയെന്നും വീഡിയോയിൽ മോഹനൻ വൈദ്യർ പറയുന്നുണ്ട്. ഇത് ആളുകളിൽ തെറ്റിദ്ധാരണ പരത്തും എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രൈവറ്റ് ആയൂർവേദിക് പ്രാക്ടീഷനേഴ്സ് പൊലീസിൽ പരാതി നൽകിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍