അതേസമയം, വാഴയിലയില്‍ സദ്യ ഉണ്ണുന്നവര്‍ സൂക്ഷിക്കണമെന്ന രീതിയില്‍ വാട്സ്‌ആപ് സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. വാഴയിലയില്‍ വവ്വാലുകള്‍ വന്നിരിക്കുന്നതിനാല്‍ വൈറസ് വാഴയിലയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പ്രചരണം. വാഴക്കൂമ്പില്‍ നിന്ന് തേന്‍ കുടിക്കാന്‍ വവ്വാലുകളെത്തുന്നതും പ്രചരണത്തിന് വിഷയമാകുന്നു.
വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തിന്റെ ഉള്ളിലെത്തിയാല്‍ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകള്‍ ധാരാളമുളള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക. വവ്വാലുകള്‍ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ് ഫലങ്ങള്‍ ഒഴിവാക്കുക.