നിപയെ കുറിച്ച് വ്യാജപ്രചരങ്ങൾ നിരവധിയാണുള്ളത്. ചിക്കൻ കഴിക്കാൻ പാടില്ലെന്നും നിപ പകരുന്നത് കോഴിയിൽ നിന്നാണെന്നെല്ലാം പ്രചരണങ്ങളുണ്ട്. എന്നാൽ ഇതിലെ വാസ്തവമെന്തെന്നാൽ ചിക്കൻ കഴിക്കുന്നതിൽ കുഴപ്പമില്ല. കോഴിയിൽ നിന്നല്ല, വവ്വാലുകളിൽ നിന്നാണ് നിപ പകരുന്നത് എന്നതാണ്. അത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
1. കൊതുകുകളിലൂടെ ഈ പനി പകരുമോ?
ഇല്ല
2. പാൽ ,മാംസം എന്നിവ കഴിക്കുന്നത് ഒഴിവാക്കാണേണ്ടതുണ്ടോ?
3. പഴങ്ങൾ കഴിക്കുന്നതു അപകടകരമാവാനിടയുണ്ടോ?
വവ്വാലുകൾ കടിച്ചുപേക്ഷിച്ച പഴങ്ങളിൽ നിന്ന് മാത്രമേ രോഗാണു ബാധയ്ക്കു സാധ്യതയുള്ളു .മറ്റെല്ലാ പഴങ്ങളും നന്നായി വൃത്തിയാക്കിയതിനു ശേഷം കഴിക്കാവുന്നതാണ് .