നിളയുടെ ദുഃഖത്തിന് വിരാമമാകുന്നു, നദി വീണ്ടും തടസമില്ലാതെ ഒഴുകും

വെള്ളി, 7 നവം‌ബര്‍ 2014 (14:48 IST)
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള നിളാ നദിക്ക് പുനര്‍ജീവനമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. നദിയില്‍ വളര്‍ന്ന കുറ്റിക്കാടുകളും പുല്ലും നീക്കം ചെയ്തു നീരൊഴുക്കു പുനസ്ഥാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

നിളാ നദി ശുചീകരിക്കാന്‍ ബൃഹത്തായ പദ്ധതി തയാറാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് അറിയിച്ചത്. തിരുനാവായ മേല്‍പ്പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വല്ലാര്‍പ്പാടം- കോഴിക്കോട് തീരദേശ ഇടനാഴി നിര്‍മിക്കുന്നതിനു പണം തടസമേയല്ല.

19 കിലോമീറ്റര്‍ റോഡിന് 117 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍ നാലര കിലോമീറ്റര്‍ മാത്രമാണു നിര്‍മാണം പൂര്‍ത്തിയായത്. ബാക്കി പണം ഇരിപ്പുണ്ട്. ആളുകളുടെ എതിര്‍പ്പാണു പ്രശ്നമെന്നു തീരദേശ ഇടനാഴിയുടെ ആദ്യഘട്ടം തിരൂര്‍ പറവണ്ണയില്‍ ഉദ്ഘാടനം ചെയîവെ മുഖ്യമന്ത്രി പറഞ്ഞു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക