ബാംഗ്ലൂര്‍ സ്ഫോടനക്കേസ്: തുടര്‍വിചാരണ എന്‍ഐഎയുടെ കോടതിയിലേക്ക് മാറ്റി
പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനി പ്രതിയായ ബാംഗ്ലൂര്‍ സ്ഫോടനക്കേസ് വിചാരണ എന്‍ഐഎയുടെ കോടതിയിലേക്ക് മാറ്റി.
കര്‍ണാടക സര്‍ക്കാരിന്റെ പ്രത്യേക ആവശ്യപ്രകാരമാണ് കേസ് എന്‍ ഐ എ ഏറ്റെടുത്തത്. കേസ് കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രൊസിക്യൂഷന് എഴുതിനല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. നിലവില്‍ ബാംഗ്ലൂര്‍ പൊലീസിലെ പ്രത്യേകസംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
മദനിയ്ക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിന്റെ വിചാരണ നാലു മാസത്തിനുള്ളില്‍ തീര്‍പ്പാക്കാണമെന്നും സുപ്രീംകോടതി വിചാരണക്കോടതിയോട് നിര്‍ദ്ദേശം നല്‍കിയിരുന്നു.