"സുധീര കോൺഗ്രസിൽ രണ്ടു നീതിയോ?": തിരുവനന്തപുരം നഗരത്തിൽ സുധീരനെതിരായി പോസ്റ്ററുകൾ
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ച് വി എം സുധീരന് . തന്റെ ഈ നിലപാട് സുധീരന്‍ ഹൈക്കമാൻഡിനെ അറിയിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കോണ്‍ഗ്രസ്സില്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് വി എം സുധീരന് തന്റെ നിലപാട് അറിയിച്ചത്.
അതേസമയം, തിരുവനന്തപുരം നഗരത്തിൽ സുധീരനെതിരായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സുധീരന്റെ കോൺഗ്രസിൽ രണ്ട് നീതിയോ എന്ന തലക്കെട്ടോടെയുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വാമനപുരം സീറ്റ് ശരത്ചന്ദ്രപ്രസാദിന് നൽകിയതിനെതിരെയാണ് പോസ്റ്ററിലെ പരാമർശങ്ങൾ. ഉറവിടം ഏതാണെന്ന പരാമർശങ്ങളൊന്നും പോസ്റ്ററിൽ വ്യക്തമാക്കിയിട്ടില്ല.
അഞ്ചു തവണ ലോകസഭയിലേക്കും നാലു തവണ നിയമസഭയിലേക്കും സുധീരന്‍ ജനവിധി തേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അങ്കത്തിനായി ഹൈക്കമാൻഡ് നിർദേശം അനുസരിച്ചു സുധീരൻ ഇത്തവണ മത്സരിച്ചാൽ അതു അദ്ദേഹത്തിന്റെ പത്താമത്തെ തിരഞ്ഞെടുപ്പു പോരാട്ടം ആയിരിക്കും