ആധാര്‍ സൈസ് റേഷന്‍ കാര്‍ഡുകള്‍ എടുക്കുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന് പരാതി; 65 രൂപയിധികം ഈടാക്കരുതെന്ന് മന്ത്രി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 1 ഡിസം‌ബര്‍ 2021 (11:31 IST)
സംസ്ഥാനത്ത് പുതിയ മാതൃകയിലുള്ള റേഷന്‍ കാര്‍ഡുകളുടെ വിതരണത്തിന് അക്ഷയ കേന്ദ്രങ്ങള്‍ 65 രൂപയിലധികം ഒരു കാരണവശാലും ഈടാക്കാന്‍ പാടില്ലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍. അക്ഷയ കേന്ദ്രങ്ങളിലൂടെയല്ലാതെതന്നെ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനിലൂടെ റേഷന്‍ കാര്‍ഡിന്റെ പ്രിന്റ് എടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
 
പുതിയ മാതൃകയിലുള്ള ആധാര്‍ സൈസ് റേഷന്‍ കാര്‍ഡുകള്‍ പ്രിന്റെടുക്കുന്നതിന് ചില അക്ഷയ കേന്ദ്രങ്ങള്‍ അമിത ചാര്‍ജ് ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ഇത് ഒരു കാരണവശാലും അനുവദിക്കില്ല. ഇതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് കാര്‍ഡ് പ്രിന്റെടുക്കാന്‍ കഴിയുന്ന സൗകര്യമുണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് അതും ആശ്രയിക്കാം

അനുബന്ധ വാര്‍ത്തകള്‍

Next Article