ശബരിമലയിലെ സ്‌ത്രീപ്രവേശനം: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കുമ്മനം രാജശേഖരന്‍

ഞായര്‍, 21 ഓഗസ്റ്റ് 2016 (14:19 IST)
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. എങ്ങിനെയാണ് ക്ഷേത്രത്തില്‍ ആരാധന നടത്തേണ്ടതെന്ന് തീരുമാനമെടുക്കുന്നത് പാര്‍ട്ടി സെക്രട്ടറി ആണോയെന്നും കുമ്മനം ചോദിച്ചു.
 
എന്തുകൊണ്ടാണ് ക്രൈസ്തവ മതവിഭാഗങ്ങളുടെ കാര്യത്തില്‍ സിപിഎം ഇടപെടാത്തതെന്ന് വ്യക്തമാക്കണമെന്നും കുമ്മനം വിമര്‍ശിച്ചു. അതേസമയം ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ സമവായമാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നും ശബരിമലയുടെ കാര്യത്തിലും സിപിഎം നിലപാടില്‍ മാറ്റമില്ലെന്നുമായിരുന്നു കോടിയേരി പറഞ്ഞത്  
 
അതിനിടയില്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് പറയാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് അധികാരമെല്ലെന്ന വാദവുമായി ദേവസ്വം മന്ത്രി കടംപള്ളി സുരേന്ദ്രനും രംഗത്തെത്തി. മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്റേത് മര്യാദ കെട്ട പ്രകടനമായിരുന്നുവെന്നും കടകംപള്ളി ആരോപിച്ചു.

വെബ്ദുനിയ വായിക്കുക