ഈ വര്‍ഷം സെപ്റ്റംബറില്‍ അമേരിക്കയിലാണ് ജെ എന്‍ വണ്‍ വകഭേദത്തെ ആദ്യമായി കണ്ടെത്തുന്നത്. തുടര്‍ന്ന് ചൈനയിലും ഈ വകഭേദം സ്ഥിരീകരിക്കപ്പെട്ടു. ഇന്ത്യയുള്‍പ്പടെ 38 രാജ്യങ്ങളില്‍ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. അതേസമയം കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗവ്യാപനനിരക്ക് ഉയരുന്ന പശ്ചാത്തലത്തില്‍ കരുതല്‍ പുലര്‍ത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ സ്ഥിതി വിലയിരുത്തുവനായി ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ അടിയന്തിരയോഗം നടക്കുന്നുണ്ട്. സംസ്ഥാന ആരോഗ്യമന്ത്രിമാര്‍, ആരോഗ്യവകുപ്പ് സെക്രട്ടറിമാര്‍,കേന്ദ്ര ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍,കേന്ദ്രഭരണപ്രദേശങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.