സംസ്ഥാനം പ്രളയക്കെടുതിയിൽ‍, വകവയ്‌ക്കാതെ സര്‍ക്കാര്‍; മുഖ്യമന്ത്രിയുടെ ഓഫീസില്‍ പുതിയ നിയമനം - ശമ്പളം 1.10 ലക്ഷം രൂപ

ബുധന്‍, 14 ഓഗസ്റ്റ് 2019 (15:29 IST)
പ്രളയത്തിനിടയ്ക്ക് നിലവിലുള്ള ഉപദേശകര്‍ക്ക് പുറമേ മുഖ്യമന്ത്രിക്ക് സ്പെഷല്‍ ലൈയ്സന്‍ ഓഫിസറെ നിയമിച്ചു. സംസ്ഥാന സര്‍ക്കാര്‍ കക്ഷിയായുള്ള കേസുകളുടെ മേല്‍നോട്ടത്തിലാണ് കൊച്ചി കടവന്ത്രയായ മുതിര്‍ന്ന അഭിഭാഷകന്‍ സ്വദേശി എ വേലപ്പന്‍ നായരെ നിയമിച്ചത്.മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമോപദേഷ്ടാവിനു പുറമേയാണ് പുതിയ നിയമനം.
 
ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറുടെ സേവന വേതന വ്യവസ്ഥകളാണ് സ്‌പെഷല്‍ ലെയ്‌സണ്‍ ഓഫീസര്‍ക്കും നിശ്ചയിച്ചിരിക്കുന്നത്. മൊത്തം 1,10,000 രൂപയാണ് ശമ്പളം. കൊച്ചിയിലെ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം. ഇതിനായി എ ജി ഓഫീസില്‍ പ്രത്യേക മുറി സജ്ജീകരിക്കാനും തീരുമാനമായിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍