അഖിലേന്ത്യതലത്തില്‍ മെഡിക്കല്‍ - ഡെന്റല്‍ പ്രവേശനത്തിനായി നടത്തുന്ന പൊതുപരീക്ഷ ‘നീറ്റ്’ (നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്) ഇത്തവണയുണ്ടാകില്ല. ‘നീറ്റ്’ സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ സംയുക്ത പാര്‍ലമെന്ററി സമിതി സമര്‍പ്പിച്ച ഓര്‍ഡിനന്‍സില്‍ രാഷ്‌ട്രപതി ഒപ്പു വെച്ച സാഹചര്യത്തിലാണ് ഇത്.