പെരിയാർ കരകവിഞ്ഞു; നെടുമ്പാശേരി വിമാനത്താവളം വെള്ളപ്പൊക്ക ഭീഷണിയിൽ

Webdunia
വ്യാഴം, 9 ഓഗസ്റ്റ് 2018 (12:44 IST)
ശക്തമായ മഴയിൽ പെരിയാര്‍ കരകവിഞ്ഞതോടെ നെടുമ്പാശേരി വിമാനത്താവളം വെള്ളപ്പൊക്ക ഭീഷണിയിൽ‍. ഇടമലയാര്‍ ഡാം തുറന്നതോടെയാണ് പെരിയാറില്‍ വെള്ളം പൊങ്ങിയത്. ഒപ്പം, ഇടുക്കി ചെറുതോണി അണക്കെട്ടില്‍ ട്രയല്‍ റണ്‍ നടത്തിയതോടെ പെരിയാറില്‍ ഇനിയും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ഇതോടെ നെടുമ്പാശേരി വിമാനത്താവളത്തിലും വെള്ളം കയറുന്നതിന് സാധ്യതയുണ്ട്.
 
മഴ കനത്തതോടെ സംസ്ഥാനത്ത് വ്യാപകമായ നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ഇരുപത് മരണമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. പാലക്കാട്, മലപ്പുറം, ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഉരുള്‍പൊട്ടി.
 
ഇടുക്കിയിലെ അടിമാലിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം പത്ത് പേര്‍ മരിച്ചു. അതേസമയം, മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്തുള്ള ചെട്ടിയാമ്പാറയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. വയനാടും ഒരാള്‍ മരിച്ചു. മടിക്കേരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് പേരെ കാണാതായി.

അനുബന്ധ വാര്‍ത്തകള്‍

Next Article