സര്‍ക്കാരുമായി ഒത്തുതീര്‍പ്പിനില്ല; പണം തിരികെ നല്‍കുമെന്ന് മോഹന്‍ലാല്‍
ദേശീയഗെയിംസ് ഉദ്ഘാടനചടങ്ങിന് നടന്‍ മോഹന്‍ ലാലിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച ‘ലാലിസം’ പരിപാടിക്കായി സര്‍ക്കാര്‍ ചെലവാക്കിയ മുഴുവന്‍ തുകയും തിരികെ നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരുമായി ഇനി ഒത്തുതീര്‍പ്പിനില്ലെന്ന് മോഹന്‍ലാല്‍. വിഷയത്തില്‍ മന്ത്രിസഭ എന്തു തീരുമാനിച്ചാലും പണം തിരികെ നല്‍കും. സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ലാലിസം മാത്രമാണ് പരാജയമെന്ന് മന്ത്രി പറഞ്ഞിരുന്നു. മന്ത്രിയുടെ ഈ പരാമര്‍ശം അദ്ദേഹത്തെ വേദനിപ്പിച്ചുവെന്നും മോഹന്‍ലാലിനോട് അടുത്ത വ്യത്തങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പണം തിരികെ കൊടുക്കണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ മോഹന്‍ലാല്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.