തിരുവഞ്ചൂര്‍ കൂട്ടക്കൊല: പ്രതി നരേന്ദ്രകുമാറിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
പാറമ്പുഴ കൂട്ടക്കൊലപാതക കേസിലെ പ്രതി നരേന്ദ്രകുമാറിനെ ഏഴു ദിവസത്തേക്കു കോടതി പോലീസ് കസ്റഡിയില്‍ വിട്ടു. ഫിറോസാബാദ് സിജെഎം കോടതിയുടെ ട്രാന്സിസ്റ് വാറണ്ട് വാങ്ങി കേരളത്തിലേക്കു കൊണ്ടുവന്ന പ്രതിയെ ആദ്യം കോട്ടയം സിജെഎം കോടതിയിലാണു ഹാജരാക്കിയത്.
തുടര്‍ന്ന് കോട്ടയം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാം തീയതി വരെ പോലീസ് കസ്റഡിയില്‍ വിടാന്‍ ഉത്തരവിടുകയായിരുന്നു. നരേന്ദ്രകുമാറിനെ കൂട്ടക്കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും. നാട്ടുകാര്‍ പ്രതിക്കെതിരേ രോഷം പ്രകടിപ്പിക്കുമെന്ന സൂചനയെത്തുടര്‍ന്ന് കനത്ത സുരക്ഷയിലായിരിക്കും പ്രതിയെ സ്ഥലത്തെത്തിക്കുക.