മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരനാറിയെന്ന് എം വി ജയരാജന്. ഇത്ര പരനാറിയായ മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും ജയരാജന്. കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ ഉമ്മന്‍ചാണ്ടിയെപ്പോലെ പരനാറി വേറെ ഇല്ല. ഉദുമയില്‍ എം വി ബാലകൃഷ്ണന് അനുസ്മരണ വേദിയിലായിരുന്നു ജയരാജന്റെ പരനാറി പ്രയോഗം.
അതിന്റെ പേരില്‍ കോടതിയലക്ഷ്യക്കേസ് വന്നാല്‍ എത്രകാലം വേണമെങ്കിലും ജയിലില്‍ കിടക്കാന്‍ തയാറാണ്. ഇതുപോലൊരു ജനവിരുദ്ധനായ മുഖ്യമന്ത്രി വേറെയില്ലെന്നും ജയരാജന് പറഞ്ഞു. ജനങ്ങള്‍ ഇത്രയേറെ പഴിച്ച മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ല.
അതേസമയം ജയരാജന്റെ പരാമര്‍ശത്തെക്കുറിച്ച് പഠിച്ചിട്ട് പ്രതികരിക്കാമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു.