മുഴുപ്പിലങ്ങാട് സൂരജ് വധം: 9 പ്രതികൾ കുറ്റക്കാർ

എ കെ ജെ അയ്യർ

വെള്ളി, 21 മാര്‍ച്ച് 2025 (13:59 IST)
കണ്ണൂര്‍: രാഷ്ട്രീയമായി ഏറെ വിവാദമായ മുഴുപ്പിലങ്ങാട് സൂരജ് കൊലപാതകക്കേസില്‍ പ്രതികളായ ഒന്‍പത് പേരെ കോടതി കുറ്റക്കാരാണെന്നു കണ്ടെത്തി. ബിജെപി പ്രവര്‍ത്തകനായിരുന്ന സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതാക്കളും പ്രവര്‍ത്തകരും അടക്കം ഒന്‍പത് പ്രതികളാണ് കുറ്റക്കാര്‍. അതേ സമയം കേസിലെ പത്താം പ്രതിയെ വെറുതെ വിട്ടു. 
 
സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന വിരോധത്തില്‍ 2005 ഓഗസ്റ്റ് എഴിന് രാവിലെയാണ് സൂരജിനെ കൊലപ്പെടുത്തിയത്. രാഷ്ട്രീയ വിരോധത്തോടെ പ്രതികള്‍ സൂരണ്ടിനു നേരെ ബോംബെറിഞ്ഞ ശേഷം മഴുവും കൊടുവാളും അടക്കം ഉപയോഗിച്ച് വെട്ടിക്കോലപ്പെടുത്തി എന്നാണ് കേസ്. 
 
സൂരജ് വധ കേസില്‍ ടി പി കേസില്‍ ശിക്ഷിക്കപ്പെട്ട രജീഷ് ഉള്‍പ്പടെയുള്ള പ്രതികളാണ് ശിക്ഷിക്കപ്പെട്ടത് എന്നതും കേസിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ശിക്ഷാവിധി ഉടന്‍ ഉണ്ടാകും.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍