ക്രിമിനലുകള്‍ക്കു സിപിഐ സീറ്റ് കൊടുക്കില്ല: കാനം രാജേന്ദ്രന്‍
ഫസല്‍ വധക്കേസിലെ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും സി പി എം സീറ്റ് നല്‍കിയതില്‍ ഒളിയമ്പുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. ജനാധിപത്യ വ്യവസ്ഥയില്‍ ക്രിമിനലുകള്‍ക്കു സീറ്റ് നല്‍കുന്നതിനെ സിപിഐ പ്രോത്സാഹിപ്പില്ല. മുസ്‌ലിം ലീഗ് മതനിരപേക്ഷത വളര്‍ത്തണമെന്ന പിണറായി വിജയന്റെ നിലപാടിനോട് യോജിപ്പില്ല. സമീപകാലത്തെ ലീഗിന്റെ നിലപാടുകള്‍ മതനിരപേക്ഷമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്‌ലിം ലീഗ് മതനിരപേക്ഷ പാര്‍ട്ടിയാണെന്ന് തങ്ങള്‍ കരുതുന്നില്ല. സമീപകാലത്ത് സ്വീകരിച്ച നിലപാടുകള്‍ മതനിരപേക്ഷമാണെന്ന് പറയണമെങ്കില്‍ ലീഗിന്റെ നിലപാട് കൂടുതല്‍ വ്യക്തമാക്കണം. തദ്ദേശ തെരഞ്ഞെടുപ്പ് അടക്കമുള്ളവയില്‍ എല്‍ ഡി എഫും യു ഡി എഫും തമ്മിലാണ് മത്സരമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.