അതിഥി തൊഴിലാളിയെ കൊന്നു ചാക്കിലാക്കി ഒളിപ്പിച്ച നിലയില്‍

എ കെ ജെ അയ്യര്‍

ചൊവ്വ, 27 ജൂലൈ 2021 (14:24 IST)
കൊച്ചി: അതിഥി തൊഴിലാളിയെ കൊന്നു ചാക്കിലാക്കി മണലിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. കോലഞ്ചേരി പൂതൃക്കയ്ക്ക് സമീപം പുളിഞ്ചോട് കുരിശിലാണ് ഹോളോബ്രിക് കട്ടകള്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ കഴിഞ്ഞ ദിവസം രാവിലെ മൃതദേഹം കണ്ടെത്തിയത്.
 
കമ്പനിയില്‍ രാവിലെ ജോലിക്കെത്തിയ വനിതാ തൊഴിലാളികളാണ് രക്തക്കറ കണ്ട് സംശയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അവിടെ ഉണ്ടായിരുന്ന ഒരു തൊഴിലാളിയെ കാണില്ലെന്ന് മനസിലായി. അന്വേഷണത്തിനിടയില്‍ മൃതദേഹം കണ്ടെത്തുകയും ചെയ്തു.
 
ആസാം സ്വദേശി രാജാ ദാസാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന ദീപം കുമാര്‍ ദാസ് എന്നയാള്‍ ഇതിനിടെ മുങ്ങുകയും ചെയ്തു. പുത്തന്‍കുരിശ് പോലീസ് വ്യാപമായ അന്വേഷണം നടത്തുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍