സാമ്പത്തിക ഇടപാടുകളിലുള്ള തര്‍ക്കം: ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

എ കെ ജെ അയ്യര്‍

ചൊവ്വ, 20 ജൂലൈ 2021 (16:52 IST)
കരുനാഗപ്പള്ളി: ആലപ്പാട്ട് സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ആലപ്പാട്ടെ പണ്ടാര തുരുത്ത് മുക്കുംപുഴ ക്ഷേത്രത്തിനത്ത് തെക്കേ തുപ്പാശേരില്‍ വീട്ടില്‍ മണികണ്ഠന്‍ (46) ആണ് ഭാര്യ ബിന്‍സിയെ (36) കുത്തിക്കൊന്നത്.
 
കഴിഞ്ഞ ദിവസം സന്ധ്യ കഴിഞ്ഞു ഏഴരയോടെയാണ് സംഭവം. മണികണ്ഠന്‍ വലിയൊരു തുക ലോണെടുത്തതുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസം രാവിലെ തന്നെ ഇരുവരും തമ്മില്‍ കലഹിച്ചിരുന്നു. ബിന്‌സിയുടെ വീട്ടുകാര്‍ എത്തി കലഹം രമ്യതയിലാക്കിയിരുന്നു. എന്നാല്‍ സന്ധ്യയായതോടെ ഇരുവരും വീണ്ടും വഴക്കായി. തുടര്‍ന്ന് മണികണ്ഠന്‍ അടുക്കളയിലിരുന്ന പിച്ചാത്തി എടുത്തു ബിന്‌സിയുടെ നെഞ്ചില്‍ കുത്തുകയായിരുന്നു.
 
ഓടിക്കൂടിയ അയല്‍വാസികള്‍ ഉടന്‍ തന്നെ ബിന്‌സിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണികണ്ഠനെ സമീപത്തെ പണിക്കര്‍ കടവില്‍ നിന്ന് കരുനാഗപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. ചവറ ഐ.ആര്‍. ഇ യിലെ തൊഴിലാളിയാണ് ഇയാള്‍.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍