എറണാകുളം: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. കൊച്ചി ഇടപ്പള്ളി മരോട്ടിച്ചുവടിൽ വച്ച് കൂനംതൈ സ്വദേശി പ്രവീൺ കൊല്ലപ്പെട്ട സംഭവത്തിൽ കൊല്ലം സ്വദേശി സമീർ എന്ന യുവാവാണ് പോലീസ് പിടിയിലായത്.