ട്രംപ് ഗോൾഫ് കളിക്കുന്നതിനിടെ സമീപം വെടിവെയ്പ്, പ്രതി പിടിയിൽ: വധശ്രമമെന്ന് കരുതുന്നതായി എഫ്ബിഐ

അഭിറാം മനോഹർ

തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2024 (09:15 IST)
യു എസ് മുന്‍ പ്രസിഡന്റും പ്രസിഡന്റ് തിരെഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപ് ഗോള്‍ഫ് കളിക്കുന്നതിനിടെ സമീപം വെടിവെയ്പ്. ഫ്‌ളോറിഡ വെസ്റ്റ് പാം ബീച്ച് ഗോള്‍ഫ് ക്ലബിന് സമീപം പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെയാണ് വെടിവെയ്പ്പുണ്ടായത്. ക്ലബില്‍ ഗോള്‍ഫ് കളിക്കുകയായിരുന്നു ട്രംപ്.
 
 സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി ഗോള്‍ഫ് കോഴ്‌സ് പാതി അടച്ചിരുന്നു. തോക്കുമായി മറഞ്ഞിരുന്ന പ്രതി വേലിക്കെട്ടിന് പുറത്ത് നിന്ന് ഒന്നിലേറെ തവണ വെടിയുതിര്‍ക്കുകയായിരുന്നു. പ്രതിക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തെങ്കിലും എസ്യുവിയില്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് ഇയാളെ പിന്ന്തുടര്‍ന്ന് കീഴ്‌പ്പെടുത്തി. ഇയാളില്‍ നിന്ന് തോക്ക്, 2 ബാക്ക് പാക്കുകള്‍,ഗോപ്രോ ക്യാമറ തുടങ്ങിയവ കണ്ടെടുത്തു. ട്രംപിനെ വധിക്കാനുള്ള ശ്രമമായിരുന്നു നടന്നതെന്ന് കരുതുന്നതായി എഫ്ബിഐ വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍