മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ പിതാവ് കഴുത്തറുത്തു കൊന്നു

ബുധന്‍, 19 നവം‌ബര്‍ 2014 (16:38 IST)
മാനസികാസ്വാസ്ഥ്യമുള്ള പിതാവ് എട്ടു വയസുകാരനെ കഴുത്തറുത്തു കൊന്നു. കോഴഞ്ചേരിക്കടുത്ത് കുറിയന്നൂരിലെ കോളപ്ര റെജിയുടെ മകന്‍ റിജിനെയാണ് പിതാവ് വീടിനുള്ളില്‍ വെച്ച് കൊലപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യമുള്ള റെജിയിപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

മൂന്നാം ക്ളാസ് വിദ്യാര്‍ഥിനിയായ റിജിനെ പിതാവ് സ്കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടു വരുകയായിരുന്നു. വീട്ടിലെത്തിയ ശേഷം കുട്ടിയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഈ സമയം കുട്ടിയുടെ അമ്മ ആശുപത്രിയില്‍ പോയതായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക