ഭാര്യയെയും മകളെയും വെട്ടിക്കൊന്നശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി
കുണ്ടറയില്‍ ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി. ഇലംപള്ളൂര്‍ സ്വദേശി മധുസൂദനന്‍ പിള്ളയാണ് ഭാര്യ ജയലക്ഷ്മി മകള്‍ കാര്‍ത്തിക എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. മൂവരുടെയും മൃതദേഹങ്ങള്‍ ഇന്നു രാവിലെയാണ് കണ്ടെത്തിയത്.
പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് അന്വേഷണം തുടങ്ങി. കൊലപാതകത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കുടുംബവഴക്കാണ് കൊലപാതകത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.