അവിഹിത ബന്ധമുണ്ടെന്ന സംശയം; ഭാര്യയെ തീവച്ചു കൊന്നയാള്‍ക്ക് ജീവപര്യന്തം

ബുധന്‍, 1 ഫെബ്രുവരി 2017 (16:23 IST)
ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീവച്ചു കൊന്ന കേസിലെ പ്രതിയെ കോടതി ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചു. പാറശാല ഇഞ്ചിവിള ചാക്കന്‍ ബാബു എന്ന ബാബുവിനെയാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചത്. 
 
2013 ഒക്ടോബര്‍ പതിമൂന്നിനു വൈകിട്ടായിരുന്നു കേസുമായി ബന്ധപ്പെട്ട സംഭവം നടന്നത്. ഭാര്യ ശശികലയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയമാണു കൊലപാതകത്തില്‍ കലാശിച്ചത്.   തടവിനൊപ്പം പതിനായിരം രൂപ പിഴയൊടുക്കാനും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ആറു മാസം കൂടി തടവില്‍ കിടക്കണം. 
 

വെബ്ദുനിയ വായിക്കുക