ബിജെപിയില്‍ ചേരാന്‍ സുരേഷ് ഗോപിയ്ക്ക് ക്ഷണം
സിനിമാ താരം സുരേഷ് ഗോപിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്. മനോരമ ഓണ്ലൈനിന് അനുവദിച്ച അഭിമുഖത്തിലാണ് മുരളീധരന് ഇക്കാര്യം പറഞ്ഞത്.
ഇതു സംബന്ധിച്ച് സുരേഷ് ഗോപിയുമായി സംസാരിഹ്ചുവെന്നും പാര്‍ട്ടീ പ്രവേശനം സംബന്ധിച്ച് സുരേഷ് ഗോപി ഉചിതമായ സമയത്ത് അറിയിക്കുമെന്നും മുരളീധരന് അറിയിച്ചു.മുന്‍പ് നിരവധി തവണ സുരേഷ് ഗോപി ബിജെപി അനുകൂല നിലപാടുമായി രംഗത്തെത്തിയിരുന്നു.